ഒമാനിലെ ഇറാൻ അംബാസഡർ മൂസ ഫർഹാങ് വിദേശകാര്യമന്ത്രി ഡോ. അബ്ബാസ് അരഗ്ച്ചിയുടെ കത്തുകൾ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിക്ക് കൈമാറുന്നു
ഇറാൻ വിദേശകാര്യ മന്ത്രിയുടെ കത്തുകൾ സയ്യിദ് ബദറിന് കൈമാറി
മസ്കത്ത്: ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരക്ച്ചിയുടെ രണ്ട് കത്തുകൾ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിക്ക് കൈമാറി. വിദേശകാര്യ മന്ത്രി മന്ത്രാലയത്തിന്റെ ജനറൽ ദിവാനിൽ സയ്യിദ് ബദറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒമാനിലെ ഇറാന്റെ അംബാസഡർ മൂസ ഫർഹാങ്ങാണ് കത്തുകളും കൈമാറിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുള്ളതാണ് കത്തുകൾ. കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.