ആറാംഘട്ട ആണവ ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറി

മസ്കത്ത്: യു.എസുമായുള്ള ആറാംഘട്ട ആണവ ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറി. ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ തീരുമാനം. അമേരിക്കയുമായുള്ള ആണവ ചർച്ച ഞായറാഴ്ച മസ്‌കത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച അമേരിക്കയുമായുള്ള ചർച്ചകളിൽ നിന്ന് ഔദ്യോഗികമായി തെഹ്‌റാൻ പിന്മാറുമെന്ന് ഇറാനുമായി ബന്ധമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ചർച്ചക്ക് മധ്യസ്‍ഥത വഹിക്കുന്ന ഒമാന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

അതേസമയം, ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. പരമാധികാര സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണം അപകടകരവും വീണ്ടുവിചാരമില്ലാത്തതുമായ നീക്കമാണെന്നും ഇത് നിരവധി പേരുടെ മരണത്തിന് കാരണമായെന്നും ഒമാൻ പ്രസ്താവനയിൽ പറഞ്ഞു.

ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഈ നടപടിയെന്നുംസുൽത്താനേറ്റ് ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങൾ സമാധാന ശ്രമങ്ങളെ തകർക്കുകയും മേഖലയുടെ സ്ഥിരതക്ക് ഭീഷണിയാകുകയും ചെയ്യുമെന്ന് ഒമാൻ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Iran withdraws from sixth round of nuclear talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.