ഇറയുടെ ആഭിമുഖ്യത്തിൽ നടന്ന വാർഷിക- ക്രിസ്മസ്-ന്യൂഇയർ ആഘോഷം
മസ്കത്ത്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ ആഭിമുഖ്യത്തിൽ ഒന്നാം വാർഷികവും ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങളും ഗോബ്രയിലുള്ള അൽ മഹാ ഇന്റർനാഷനൽ ഹോട്ടലിലെ ബ്ലാങ്കറ്റ് ഹാളിൽ സംഘടിപ്പിച്ചു. ഫൈസൽ പോഞ്ഞാശ്ശേരി അധ്യക്ഷതവഹിച്ചു. ക്രിസ്റ്റൽ പോളി ക്ലിനിക് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ മനു സുശീൽ വിശിഷ്ടാതിഥിയായി. മാധ്യമ പ്രവർത്തകൻ ഫൈസൽ മുഹമ്മദിനെ ആദരിച്ചു.
സാബ്രിസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ജനറൽ മാനേജർ ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ മത്സരങ്ങളും മെന്റലിസ്റ്റ് സുജിത്തിന്റെ മെന്റലിസം ഷോയും അരങ്ങേറി. അനീഷ് സയ്യിദ് സ്വാഗതം പറഞ്ഞു. ബിബു കെരീം , ബാബു മുഹമ്മദ് , അലി മുഹമ്മദ്, ജിതിൻ വിനോദ്, ഷിയാസ് മജീദ് ,മുബാറക്ക് മൂസ, മുഹമ്മദ് ത്വയ്യിബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.