മസ്കത്ത്: ഒമാനിൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ്സ് ഫണ്ട് (റീറ്റ്സ്) രൂപവത്കരിക്കാൻ കമ്പനികൾക്ക് അനുമതി നൽകി. കാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ) ലൈസൻസ് നൽകി മേൽനോട്ടം വഹിക്കുന്ന ഇത്തരം ഫണ്ടുകളിൽ സ്വദേശികൾക്കും പ്രവാസികൾക്കും നിക്ഷേപം നടത്താൻ സാധിക്കും. നിയമം അനുശാസിക്കുന്ന വിധം ഫണ്ടിെൻറ മൂലധനത്തിെൻറ ഒരു ഭാഗം പൊതുജനങ്ങൾക്ക് ലഭ്യമാക്കാം. അതിനാൽ, മസ്കത്ത് ഒാഹരി വിപണി മുഖേന പൊതുജനങ്ങൾക്ക് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഒാഹരികൾ വാങ്ങാനും വിൽക്കാനും സാധിക്കും.
റീറ്റ്സ് ഫണ്ട് രൂപവത്കരിക്കാനുള്ള കുറഞ്ഞ മൂലധനം രണ്ടു കോടി റിയാലാണ്. ഒരു റിയൽ എസ്റ്റേറ്റ് സംരംഭത്തിൽ ഭാഗികമായി നിക്ഷേപം നടത്താൻ കമ്പനികൾക്ക് ഫണ്ട് ഉപകരിക്കും. ഒമാനിലെ റിയൽ എസ്റ്റേറ്റ് മേഖലക്ക് മുതൽക്കൂട്ടാകാനും മേഖലയിൽനിന്ന് ആനുകൂല്യം സ്വീകരിക്കാനും സമൂഹത്തിലെ വലിയ വിഭാഗത്തിന് വഴികൾ തുറന്നിടുന്ന പ്രധാനപ്പെട്ട ഒരു ധനകാര്യ സംവിധാനത്തിെൻറ ക്രിയാത്മക മുന്നേറ്റത്തെയാണ് റീറ്റ്സ് ഫണ്ട് പ്രതിനിധാനം ചെയ്യുന്നതെന്ന് സി.എം.എ സി.ഇ.ഒ ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ സൽമി അഭിപ്രായപ്പെട്ടു. ഫ്ലോട്ടിങ് റീറ്റ്സ് ഫണ്ടുകൾക്ക് അനുമതി തേടി രാജ്യത്തെ മൂന്നിലൊന്ന് കമ്പനികളും സി.എം.എയെ സമീപിച്ചതായും അദ്ദേഹം വ്യക്തമാക്കി. മസ്കത്ത് ഒാഹരി വിപണിയിലെ റിയൽ എസ്റ്റേറ്റ് നിക്ഷപങ്ങളുടെ നിശ്ചിത ഭാഗം വാങ്ങാൻ ഒമാനിലെ സ്വദേശികളെയും വിദേശികളെയും സർക്കാർ പ്രഖ്യാപിച്ച റീറ്റ്സ് ഫണ്ട് നിയമം അനുവദിക്കുന്നു.
ഇതോടെ, ചെറുകിട നിക്ഷേപകർക്ക് റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപം നടത്താൻ സാധിക്കും.
90 ശതമാനം നിർമാണം പൂർത്തിയാക്കിയ റിയൽ എസ്റ്റേറ്റ് പദ്ധതികളിലാണ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ്സ് ഫണ്ടുകൾ നിക്ഷേപിക്കാൻ അനുവാദമുള്ളത്. ഇത്തരം ഫണ്ടുകൾ മസ്കത്ത് ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനാൽ നിക്ഷേപകർക്ക് പണം തിരിച്ചെടുക്കാനും എളുപ്പത്തിൽ സാധിക്കും. റീറ്റ്സ് ഫണ്ടുകൾ വിദേശ നിക്ഷപകരെ കൂടുതലായി ആകർഷിക്കുമെന്നാണ് അധികൃതർ കരുതുന്നത്. 2016 നവംബറിൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക വൈവിധ്യവത്കരണ ദേശീയ പദ്ധതി (തൻഫീദ്) ശിപാർശ ചെയ്യുന്ന 120 സംരംഭങ്ങളിലൊന്നാണിത്. സൗദി, ബഹ്റൈൻ, യു.എ.ഇ എന്നീ ജി.സി.സി രാജ്യങ്ങൾ റീറ്റ്സ് ഫണ്ടുകളുടെ രൂപവത്കരണത്തിന് നേരത്തേ അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.