മസ്കത്ത്: ബഖാത്തി പോസ്റ്റ്പെയിഡ് പാക്കേജ് ഉപഭോക്താക്കൾക്ക് അധിക സോഷ്യൽമീഡിയ ഡാറ്റ വാഗ്ദാനവുമായി ഒമാൻടെൽ. അഞ്ചു റിയാൽ പ്രതിമാസ വാടക നൽകിയാൽ 15 ജി.ബി വരെ ഇൻറർനെറ്റ് ആനുകൂല്യം ലഭിക്കുന്നതാണ് പദ്ധതി. ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ്, വാട്ട്സ്ആപ് തുടങ്ങി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾക്കായാണ് ഇൗ അധിക ഡാറ്റാ സൗകര്യം ഉപയോഗിക്കാൻ കഴിയുക. ബഖാത്തി ബേസിക് പ്ലാനിൽ ഒന്നര ജി.ബിയും സ്മാളിൽ രണ്ടര ജി.ബിയും മീഡിയത്തിൽ അഞ്ചു ജി.ബിയും ലാർജിൽ പത്തു ജി.ബിയും എക്സ്.എല്ലിൽ പതിനഞ്ച് റിയാൽ ഡാറ്റയുമാണ് ലഭിക്കുക. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കുടുംബവുമായും സുഹൃത്തുക്കളുമായും എപ്പോഴും ബന്ധപ്പെടാനുള്ള ഉപഭോക്താക്കളുടെ ആഗ്രഹപൂർത്തീകരണത്തിെൻറ ഭാഗമായാണ് പുതിയ പ്ലാൻ അവതരിപ്പിച്ചതെന്ന് ഒമാൻടെൽ കൺസ്യൂമർ മാർക്കറ്റിങ് ജനറൽ മാനേജർ സൈദ് സാലിം അൽ ഷൻഫരി പറഞ്ഞു. ഇതിൽ അംഗമാകണമെന്നുള്ളവർ ‘ഡി’ എന്ന് ടൈപ് ചെയ്ത് 90087 എന്ന നമ്പറിൽ അയക്കുകയാണ് വേണ്ടത്. തുടർന്ന് ബഖാത്തി എം.ബി.ബിയും സോഷ്യൽമീഡിയ ആഡ് ഒാണും തെരഞ്ഞെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.