മസ്കത്ത്: അണുബാധ കണ്ടെത്തിയിതിനെ തുടർന്ന് രണ്ട് കുപ്പിവെള്ള ബ്രാന്‍ഡുകള്‍ക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റര്‍. സെവന് റിവേഴ്സ്, മൗണ്ടന്‍ ഡ്രോപ്സ് എന്നീ ബ്രാന്‍ഡുകള്‍ ഒഴിവാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവ രണ്ടിലും സ്യൂഡോമോണസ് എരുഗിനോസ കണ്ടെത്തിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ബാക്ടീരിയയാണ്.
അണുബാധയുള്ളവയില് സെവന് റിവേഴ്സ് ബാച്ചില്‍ 2025 മേയ് 21ന് നിര്‍മിച്ചതും 2026 മേയ് 21ന് കാലാവധി അവസാനിക്കുന്നതുമായ 500 മില്ലി കുപ്പികളുംപെടുന്നു. യു.എ.ഇയില്‍ നിന്നാണ് ഇവ ഒമാനിലെത്തുന്നത്. മൗണ്ടന്‍ ഡ്രോപ്സ് ബ്രാന്‍ഡിന്റെ രണ്ട് വ്യത്യസ്ത ബാച്ചുകളില്‍ നിന്നുള്ള 250 മില്ലി കുപ്പികളിലാണ് അണുബാധ കണ്ടെത്തിയത്. 2025 ജൂലൈ ഏഴിന് നിര്‍മിച്ചതും അടുത്ത വർഷം ജൂലൈ ആറിന് കാലഹരണപ്പെടുന്നവയും (ബാച്ച് നമ്പര്‍ 6291105240727) മറ്റൊന്ന് 2025 ജൂണ്‍ 13ന് നിര്‍മിച്ചതും 2026 ജൂണ്‍ 12ന് കാലഹരണപ്പെടുന്നതുമാണ് (ബാച്ച് നമ്പര്‍ 2071473968911).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.