മസ്കത്ത്: ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഒ.െഎ.സി.സി ആചരിച്ചു. കണ്ണൂർ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഒ.െഎ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദിഖ് ഹസൻ അധ്യക്ഷത വഹിച്ചു. ഇന്ദിര ഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തി. ജവഹർലാൽ നെഹ്റുവിെൻറ മകൾ എന്ന നിലയിലല്ല മറിച്ച് ഇന്ത്യ കണ്ട ശക്തയായ പ്രധാനമന്ത്രി എന്ന നിലയിലാണ് രാജ്യം ഇന്ദിരാജിയെ ഓർമിക്കുന്നതെന്ന് സിദ്ദീഖ് ഹസൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ദാരിദ്ര്യ നിർമാർജനത്തിനായി ഇന്ദിര ഗാന്ധി ആവിഷ്കരിച്ച പദ്ധതികളൂം, പഞ്ചവത്സര പദ്ധതികളുടെ വിജയവുമാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടി. ജയകൃഷ്ണൻ അനുസ്മരിച്ചു. കെ.എം.സി.സി പ്രതിനിധി ഉമ്മർ ബാപ്പു, ഒ.െഎ.സി.സി ജനറൽ സെക്രട്ടറി എൻ.ഒ ഉമ്മൻ, നേതാക്കളായ ഹൈദ്രോസ് പതുവന, കുര്യാക്കോസ് മാളിയേക്കൽ, പി.വി കൃഷ്ണൻ, നൂറുദ്ദീൻ പയ്യന്നൂർ, ഷാജഹാൻ, ശിഹാബുദ്ദീൻ ഓടയം, ഹംസ അത്തോളി, അനീഷ്കടവിൽ, ജോളി മേലേത്ത്, മുഹമ്മദ് കുട്ടി, നിയാസ് കണ്ണൂർ, ഷഹീർ അഞ്ചൽ, ജിജോ കണ്ടോത്ത്, രവി വീരച്ചേരി, എന്നിവർ സംസാരിച്ചു. ബിന്ദു പാലക്കൽ , മോഹൻകുമാർ, അബൂബക്കർ, പീയുഷ്, റാഫി ചക്കര, ദിൽഷാദ് ചാവക്കാട്, മിഥുൻ നജാ കബീർ എന്നിവർ നേതൃത്വം നൽകി. നസീർ തിരുവത്ര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.