മസ്കത്ത്: സ്വാതന്ത്ര്യത്തിെൻറ 70 സംവത്സരങ്ങളുടെ ഒാർമപുതുക്കി ഒമാനിലെ ഇന്ത്യൻ പ്രവാസികൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസിയിലും വിവിധ ഇന്ത്യൻ സ്കൂളുകളിലും 71ാം സ്വാതന്ത്ര്യദിനത്തിെൻറ ഭാഗമായ ആഘോഷ പരിപാടികൾ നടന്നു. വിവിധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലും ആഘോഷം ഒരുക്കിയിരുന്നു. രാവിലെ ഒമ്പതിന് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ ഇന്ദ്രമണി പാണ്ഡെ പതാക ഉയർത്തി. തുടർന്ന് പ്രസിഡൻറിെൻറ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. പുതിയ ഇന്ത്യക്കായി ഒരുമയോടെ പ്രവർത്തിക്കുമെന്ന് പരിപാടിയിൽ പെങ്കടുത്തവർ പ്രതിജ്ഞയെടുത്തു. രാത്രി ഒമാനി സർക്കാറിലെയും ഇന്ത്യൻ സമൂഹത്തിലെയും പ്രമുഖർക്കും നയതന്ത്ര പ്രതിനിധികൾ അടക്കമുള്ളവർക്കുമായി അംബാസഡർ ഷെറാട്ടൺ ഹോട്ടലിൽ വിരുന്നൊരുക്കി. ടൂറിസം മന്ത്രി അഹമ്മദ് നാസർ ഹമദ് അൽ മെഹ്രീസി വിരുന്നിൽ മുഖ്യാതിഥിയായി. മജ്ലിസ് അൽ ശൂറ, മജ്ലിസ് അൽ ദൗല അംഗങ്ങളടക്കം ഒമാൻ സർക്കാറിലെ പ്രമുഖർ ചടങ്ങിൽ പെങ്കടുത്തു. സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ഭാഗമായി ഒമാനിൽ പര്യടനം നടത്താനെത്തിയ ദിനേഷ് പൊദ്ദറിെൻറ നേതൃത്വത്തിലുള്ള കഥക് നൃത്ത ഗ്രൂപ്പിെൻറ പരിപാടിയും വിരുന്നിൽ നവ്യാനുഭവമായി. രാവിലെ വാദി കബീർ ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷത്തിലും അംബാസഡർ പെങ്കടുത്തു. പ്രൈമറി സ്കൂൾ മൈതാനിയിൽ നടന്ന ആഘോഷം ത്രിവർണ ബലൂണുകൾ പറത്തി അംബാസഡർ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. ത്രിവർണബലൂണുകൾ പറത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ചെേങ്കാട്ടയുടെ മതിലിെൻറ രൂപത്തിൽ അലങ്കരിച്ച വേദിയിലാണ് പരിപാടി നടന്നത്. തുടർന്ന് നടന്ന മാർച്ച്പാസ്റ്റിൽ വാദി കബീർ സ്കൂളിന് പുറമെ ദാർസൈത്ത്, മസ്കത്ത്, ഗൂബ്ര, സീബ്, മബേല സ്കൂളുകളിൽ നിന്നുള്ളവരും പെങ്കടുത്തു. കശ്മീർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ മിനി ടാബ്ലോയിഡ് മാതൃകയും െഎ.എൻ.എസ് വിക്രാന്തിെൻറ മാതൃകയുമായിരുന്നു പരിപാടിയുടെ മറ്റ് ആകർഷണങ്ങൾ.
മസ്കത്ത് ഇന്ത്യൻ സ്കൂൾ മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ എസ്.എം.സി പ്രസിഡൻറ് ഒാമനക്കുട്ടൻ, ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർമാർ, പ്രിൻസിപ്പൽ രാജീവ്കുമാർ ചൗഹാൻ തുടങ്ങിയവർ പെങ്കടുത്തു. നൃത്ത, സംഗീത പരിപാടികൾ, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ പ്രതിപാദിക്കുന്ന ‘മേരാ ഭാരത് മഹാൻ’ ഡിജിറ്റൽ പ്രസേൻറഷൻ എന്നിവയും ശ്രദ്ധേയമായി. അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ എസ്.എം.സി കൺവീനർ സുനിൽ നാട്ടകത്ത് മുഖ്യാതിഥിയായി. മുഖ്യാതിഥിയെ വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. വിവിധ സാംസ്കാരിക കലാപരിപാടികളും നടന്നു. മുലദ ഇന്ത്യൻ സ്കൂളിൽ എസ്.എം.സി കൺവീനർ ഫെലിക്സ് വിൻസൻറ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ എസ്.ഐ ഷെരീഫ് വിദ്യാർഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബുറൈമി ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷ പരിപാടിയിൽ എസ്.എം.സി പ്രസിഡൻറ് അഹമ്മദ് കോയ ആശംസ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ശ്യാം ദിവേദി നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
സൂർ ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷത്തിൽ എസ്.എം.സി പ്രസിഡൻറ് മുഹമ്മദ് അമീൻ മുഖ്യാതിഥിയായിരുന്നു. സുനൈന പ്രസിഡൻറിെൻറ സന്ദേശം വായിച്ചു. തുടർന്ന് പരിപാടിയിൽ പെങ്കടുത്തവർ പുതിയ ഇന്ത്യക്കായുള്ള പ്രതിജ്ഞയെടുത്തു. സാംസ്കാരിക പരിപാടികളും നടന്നു. ദാർസൈത്ത്, സീബ്, സലാല തുടങ്ങിയ സ്കൂളുകളിലും വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ആഘോഷം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.