മസ്കത്ത്: സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ. ടെലികോം, െഎ.ടി രംഗത്തെ ചില തസ്തികകൾ സ്വദേശിവത്കരിക്കാനാണ് ആലോചന.ഇതുസംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ എച്ച്.ആർ മാനേജർമാരുമായി തൊഴിൽ, ഗതാഗത-വാർത്തവിനിമയ-വിവര സാേങ്കതിക വകുപ്പ് മന്ത്രാലയം അണ്ടർ സെക്രട്ടറിമാർ ചർച്ച നടത്തിയതായി ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
വിദേശികൾക്കു പകരം ഒമാനികളെ നിയമിക്കുന്നതു വഴി നേരിടേണ്ടിവരുന്ന വെല്ലുവിളികൾ, യോഗ്യരായവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിെൻറ സാധ്യതകൾ എന്നീ വിഷയങ്ങളാണ് ചർച്ചചെയ്തത്. ഇൗ മേഖലകളിലെ ചില തസ്തികകളിൽ സ്വദേശികളെ മാത്രം ജോലിക്കു നിയോഗിക്കുന്നതിന് കൈക്കൊള്ളേണ്ടതായ നടപടികളും ചർച്ചയിൽ അവലോകനം ചെയ്തു. വിവിധ ജോലികൾ സ്വദേശിവത്കരിക്കുന്നതിനായുള്ള വെല്ലുവിളികൾ മനസ്സിലാക്കി അവക്ക് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ മേഖലകളുമായി ബന്ധപ്പെട്ടവർ മന്ത്രാലയവുമായി സഹകരിക്കണമെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ അൽ ഹുസ്നി പറഞ്ഞു.
ചില സ്വകാര്യ സ്ഥാപനങ്ങളിൽ വിദേശികൾക്കു പകരം സ്വദേശികളെ നിയമിക്കുന്നതിന് മന്ത്രാലയം വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്.സ്വദേശി തൊഴിൽ സേനയുടെ മത്സരക്ഷമതയെക്കുറിച്ച് ബോധ്യപ്പെടുത്തി നൽകിയാൽ മാത്രേമ ഇൗ സാഹചര്യം മറികടക്കാൻ സാധിക്കുള്ളൂവെന്നും അൽ ഹുസ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.