മ​​​ത്ര​ വി​ലാ​യ​ത്തി​ൽ വ്യാ​പാ​രി​ക​ളും സം​ര​ഭ​ക​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ് സംസാരിക്കുന്നു

ഇന്ത്യയുടെ കയറ്റുമതി നിരോധനം ബാധിക്കില്ല: ആവശ്യമായ ഗോതമ്പ് ശേഖരം രാജ്യത്തുണ്ട് -മന്ത്രി

മസ്കത്ത്: ഇന്ത്യയുടെ കയറ്റുമതി നിരോധനം ഒമാനെ ബാധിക്കില്ലെന്നും പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഗോതമ്പ് ശേഖരം രാജ്യത്തുണ്ടെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ് പറഞ്ഞു. മത്ര വിലായത്തിൽ വ്യാപാരികളും സംരഭകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വരുംകാലങ്ങളിലേക്കുള്ള ഗോതമ്പിന്‍റെ ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

സുൽത്താന്‍റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പൗരന്മാർ ഉന്നയിക്കുന്ന ആശങ്കകളിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. മഹാമാരികാലത്ത് വ്യാപാരികൾക്കും സംരംഭകർക്കും നല്ല പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വിലായത്തിലെ വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനാവശ്യമായ ചില നിർദ്ദേശങ്ങളും ആശയങ്ങളും യോഗത്തിൽ വ്യാപാരികളും സംരഭകരും അവതരിപ്പിച്ചു.

യോഗത്തിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ കൺസൽട്ടന്റ് മുഹ്‌സിൻ ബിൻ ഖമീസ് അൽ ബലൂഷി, മത്ര ഡെപ്യൂട്ടി വാലി മുഹമ്മദ് ബിൻ അഹമ്മദ് അൽ ബുസൈദി, ശൂറ കൗൺസിൽ അംഗങ്ങൾ, സ്റ്റേറ്റ് പ്രതിനിധികൾ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യയിൽ എട്ടുവർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വിലകയറ്റം നേരിടുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതിക്ക് നിരാധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ഒാഫ് ഫോറീൻ ട്രേഡ് ( ഡി.ജി.എഫ്.ടി ) ആണ് മേയ് 13ന് ഉത്തരവിറക്കിയിരിക്കുന്നത്. രാജ്യത്തെ മൊത്ത ഭക്ഷ്യ സുരക്ഷ കണക്കിലെടുത്തും അയൽപക്കത്തെയും ദുർബലരാജ്യങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കുന്നതിനാണ് ഇത്തരമൊരു നടപടിയെന്നാണ് ഡി.ജി.എഫ്.ടി ഉത്തരവിൽ വിശദീകരിക്കുന്നത്.

ഒമാൻ അടക്കമുള്ള എല്ലാ രാജ്യങ്ങളിലേക്കും ഇന്ത്യ ഗോതമ്പ് ഇറക്കുമതി നിരോധിച്ച സാഹചര്യത്തിൽ ആസ്ട്രേലിയ, അർജൻറീന എന്നിവിടങ്ങളിൽനിന്ന് ഒമാൻ ഗോതമ്പ് ഇറക്കുമതി ചെയ്യും. ഇന്ത്യയുടെ കയറ്റുമതി കരാറുള്ള രാജ്യങ്ങളിലേക്ക് മാത്രമായി പരിമതിപ്പെടുത്തിയതിനാൽ ഒമാനിൽ ഗോതമ്പ് ദൗർലഭ്യത ഉണ്ടാവാനുള്ള സാഹചര്യം പരിഗണിച്ചാണ് ഇരു രാജ്യങ്ങളിൽനിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത്.

എന്നാൽ, ഈ വർഷം അവസാനം വരെയുള്ള ഗോതമ്പ് സ്റ്റോക്ക് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. നവംബറോടെ ഇരു രാജ്യങ്ങളിൽനിന്നും ഗോതമ്പ് ഇറക്കുമതി ആരംഭിക്കും. ഗോതമ്പ് ഉൽപാദനത്തിൽ ആസ്ട്രേലിയ ആറാം സ്ഥാനത്തും അർജൻറീന ഏഴാം സ്ഥാനത്തുമാണ്.

എന്നാൽ, ഒമാനിലെ ഗോതമ്പുൽപാദനം വർധിക്കുന്നത് രാജ്യത്തിന് അനുഗ്രഹമായിട്ടുണ്ട്. കഴിഞ്ഞ കാർഷിക സീസണിൽ ഗോതമ്പ് ഉൽപാദനം മുൻ വർഷത്തെക്കാൾ 19 ശതമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 2,649 ടൺ ഗോതമ്പാണ് ഒമാനിൽ ഉൽപാദിപ്പിച്ചത്. ഇൗ വർഷം ഗോതമ്പ് കൃഷിഭൂമിയും 19.6 ശതമാനം വർധിച്ചിട്ടുണ്ട്.

നിലവിൽ 2,449 ഏക്കർ സ്ഥലത്താണ് ഒമാനിൽ ഗോതമ്പ് കൃഷി നടത്തുന്നത്. ഗോതമ്പ് കർഷകരുടെ എണ്ണവും മുൻ വർഷത്തെക്കാൾ 5.5 ശതമാനം കൂടിയിട്ടുണ്ട്. ദാഖിലിയ്യ ഗവർണറേറ്റിലാണ് ഒമാനിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കൃഷി നടക്കുന്നത്. 1,109 ഏക്കർ സ്ഥലത്താണ് ഗവർണറേറ്റിൽ കൃഷി നടക്കുന്നത്. ഇത് രാജ്യത്തെ മൊത്തം ഗോതമ്പ് കൃഷി ഭൂമിയുടെ 45 ശതമാനമാണ്. ഗോതമ്പ് ഉൽപാദനത്തിലും ദാഖിലിയ്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 1,465 ടൺ ഗോതമ്പാണ് ദാഖിലിയയിൽ കഴിഞ്ഞ സീസണിൽ ഉൽപാദിപ്പിച്ചത്.

ഇത് ഒമാനിലെ മൊത്തം ഗോതമ്പ് ഉൽപാദനത്തിെൻറ 55 ശതമാനമാണ്. എന്നാൽ ഒമാനിൽ പ്രദേശികമായി കൃഷി ചെയ്യുന്ന ഗോതമ്പ് രാജ്യത്തിെൻറ ആഭ്യന്തര ആവശ്യങ്ങൾക്ക് തികയില്ല. അതിനാലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത്.

Tags:    
News Summary - India's export ban will not affect: The country has adequate wheat stocks - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.