ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ഈദ് മിലന്‍

മ​സ്‌​ക​ത്ത്: ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഒ​മാ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ​ദ് മി​ല​ന്‍ സം​ഘ​ടി​പ്പി​ച്ചു. ദാ​ര്‍സൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്​ മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബി​ന് കീ​ഴി​ലു​ള്ള മ​ല​ബാ​ര്‍ വി​ങ്​ ഹൈ​ദ​രാ​ബാ​ദ് വി​ങ്, ഉ​ർ​ദു വി​ങ്, ഡെ​ക്കാ​ന്‍ വി​ങ്​ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. എ​ല്ലാ വ​ര്‍ഷ​വും ഈ​ദ് ദി​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്ന ഈ​ദ് മി​ല​ന്‍ കോ​വി​ഡ് മൂ​ലം ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍ഷ​മാ​യി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, മൈ​ലാ​ഞ്ചി​യി​ട​ല്‍, ഫേ​സ് പെ​യി​ന്റി​ങ് എ​ന്നി​വ​ക്കു​പു​റ​മെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ത​ന​ത് ഭ​ക്ഷ​ണ​ങ്ങ​ളും പ​രി​പാ​ടി​യി​ല്‍ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Indian Social Club Oman Eid Milan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.