ഇന്ത്യൻ സോഷ്യൽ ക്ലബ് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് സലാലയിൽ സംഘടിപ്പിച്ച
യോഗ ദിനാചരണം
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ലാല ഇന്ത്യൻ എംബസി ഒമാനുമായി സഹകരിച്ച് സലാലയിൽ വിപുലമായ രീതിയിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. ക്ലബ്ബ് ഹാളിലും മൈതാനിയിലുമായി നടന്ന യോഗ ദിനാചരണ പരിപാടികളിൽ നൂറുകണക്കിനാളുകളാണ് സംബന്ധിച്ചത്.
യോഗ പരിശീലിക്കുന്ന വിവിധ ഗ്രൂപ്പുകളിലെ സ്ത്രീകളും കുട്ടികളും വിവിധ രാജ്യക്കാരും യോഗ ദിനാചരണ പരിപാടികളിൽ പങ്കാളികളായി. വൺ എർത്ത് വൺ ഹെൽത്ത് ഇതായിരുന്നു ഈ വർഷത്തെ യോഗ ദിനാചരണത്തിന്റെ മുദ്യാവാക്യം ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ത് ശിർസാത്, ഗവർണർ ഓഫoസിലെ പി.ആർ ഡയറക്ടർ ഡോ. ഹാമിദ് അലി അഹമ്മദ് അലി ഹളരി എന്നിവർ അതിഥികളായി.
കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് ഡോ.രാകേഷ് കുമാർ ജാ മറ്റു എംബസി പ്രതിനിധികളും സംബന്ധിച്ചു. യോഗ പരിശീലനത്തിന് ഭർതി ജോർജ് നേത്യത്വം നൽകി.
വിവിധ സംസ്ഥാനക്കാരായ നൂറ് കണക്കിനാളുകൾ പരിപാടിയിൽ ആദ്യാവസാനം സംബന്ധിച്ചു. വളന്റിയേഴ്സിനുള്ള സർട്ടിഫിക്കറ്റും മൊമന്റോയും ചടങ്ങിൽ സമ്മാനിച്ചു. രജ്ഞിത് സിങ്, ഗോപകുമാർ, ഹരികുമാർ ചേർത്തല, ഗിരീഷ് പെഡ്നിനി, പ്രദീപ് നായർ എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.