ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന രക്തദാന ക്യാമ്പിൽ അംബാസഡർ മുനു മഹാവർ സോഷ്യൽ ക്ലബ് ഭാരവാഹികൾക്കൊപ്പം
മസ്കത്ത്: രക്തദാനത്തിന് ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ അഭ്യർഥന കണക്കിലെടുത്ത് ഇന്ത്യൻ സോഷ്യൽക്ലബ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് മികച്ച പ്രതികരണം. ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ ശനിയാഴ്്ച രാവിലെ 11ഒാടെ ആരംഭിച്ച ക്യാമ്പിൽ 150ഒാളം പേർ രക്തം ദാനം ചെയ്യാനെത്തി. ഇന്ത്യൻ അംബാസഡർ മുനു മഹാവറും ക്യാമ്പിൽ സംബന്ധിച്ചു. കോവിഡ് കാലത്ത് ഇന്ത്യക്കാർക്ക് ഏറെ കരുതലൊരുക്കിയ രാജ്യമാണ് ഒമാനെന്ന് അംബാസഡർ പറഞ്ഞു.
രക്തത്തിന് ഏറെ ക്ഷാമം നേരിടുന്ന ഇൗ സമയത്ത് ഇന്ത്യക്കാർ ഒമാന്‍ ഒപ്പംനിൽക്കണമെന്നും കൂടുതൽ പേർ രക്തദാനത്തിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഭാഷാവിഭാഗങ്ങളുടെയും പ്രാതിനിധ്യം ക്യാമ്പിനുണ്ടായിരുന്നു. സോഷ്യൽ ക്ലബ് ഭാരവാഹികളായ സതീഷ് നമ്പ്യാർ, പി.എം. ജാബിർ, ബാബു രാജേന്ദ്രൻ, കരൺജിത്ത് സിങ്, ഷക്കീൽ തുടങ്ങിയവർ നേതൃത്വം നൽകി.നാലുഘട്ടമായി 500 യൂനിറ്റ് ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് സോഷ്യൽ ക്ലബ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.