ഇന്ത്യൻ സ്കൂൾ തുംറൈത്തിൽ സംഘടിപ്പിച്ച ഗ്രാജ്വേഷൻ ചടങ്ങ്
തുംറൈത്ത്: ഇന്ത്യൻ സ്കൂൾ തുംറൈത്തിൽ കെ.ജി. പഠനം പൂർത്തിയാക്കിയവരുടെയും ഏഴാം ക്ലാസ് പൂർത്തിയാക്കിയവരുടെയും ഗ്രാജ്വേഷൻ ചടങ്ങ് നടന്നു. ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയവർ ഇനി ഇന്ത്യൻ സ്കൂൾ സലാലയിലാണ് പഠിക്കുക. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എസ്.എം.സി പ്രസിഡന്റ് റസൽ മുഹമ്മദ് മുഖ്യാതിഥിയായി.
ഹെഡ്മിസ്ട്രസ് രേഖാ പ്രശാന്ത്, ട്രഷറർ ബിനു പിള്ള, മറ്റു അംഗങ്ങളായ അബ്ദുല്‍ സലാം, ഷജീർഖാൻ, രാജേഷ് പട്ടോണ, പ്രസാദ് സി വിജയൻ എന്നിവരും പങ്കെടുത്തു. വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളും നടന്നു. അധ്യാപകരായ ഷൈനി രാജൻ, പ്രീതി എസ്.ഉണ്ണിത്താന്, രാജി കെ. രാജന്, രേഷ്മ സിജോയ്, രാജി മനു, സന്നു ഹർഷ്, സന്‍ജു ജോഷില എന്നിവര്‍ നേതൃത്വം നല്കി. ഗായത്രി ജോഷി സ്വാഗതവും മമത ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.