ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്ര​വേ​ശ​നം: ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്​

മ​സ്ക​ത്ത്​​: ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള ​​അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നു​ കീ​​​​ഴി​ൽ ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഏ​ഴ്​ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​ൻ ര​ജി​സ്​​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളാ​ണ്​ പു​രോ​ഗ​മി​ച്ച്​ കൊ​ണ്ടി​രി​ക്കു​ന്ന​ത്.

www.indianschoolsoman.com എ​ന്ന പോ​ര്‍ട്ട​ലി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. ഈ ​മാ​സം 28 വ​രെ​യാ​ണ് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ​മ​യം. മ​സ്‌​ക​ത്ത്, ദാ​ര്‍സൈ​ത്ത്, വാ​ദി ക​ബീ​ര്‍, സീ​ബ്, ഗു​ബ്ര, മ​ബേ​ല, ബൗ​ഷ​ര്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളി​ലേ​ക്കാ​ണ് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ സൗ​ക​ര്യ​മു​ള്ള​ത്. രേ​ഖ​ക​ള്‍ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നോ ഫീ​സ് അ​ട​ക്കു​ന്ന​തി​നോ ര​ക്ഷി​താ​ക്ക​ള്‍ സ്‌​കൂ​ള്‍ സ​ന്ദ​ര്‍ശി​ക്കേ​ണ്ട​തി​ല്ല. 2023 ഏ​പ്രി​ല്‍ ഒ​ന്നി​ന് മൂ​ന്നു വ​യ​സ്സ് പൂ​ര്‍ത്തി​യാ​യ കു​ട്ടി​ക​ള്‍ക്കാ​യി​രി​ക്കും കി​ന്റ​ര്‍ഗാ​ര്‍ട്ട​ന്‍ പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍ഹ​ത​യു​ണ്ടാ​കു​ക. പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത്​ പ​രി​സ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന കെ​യ​ർ ആ​ൻ​ഡ് സ്‌​പെ​ഷ​ൽ എ​ജു​ക്കേ​ഷ​നി​ൽ (സി‌.​എ​സ്‌.​ഇ) ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന​ത്തി​നാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് നേ​രി​ട്ട് സി‌.​എ​സ്‌.​ഇ അ​ഡ്മി​നി​സ്ട്രേ​ഷ​നെ സ​മീ​പി​ക്കാം. വെ​ബ്​​സൈ​റ്റ്:​ www.cseoman.com.

Tags:    
News Summary - Indian School Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.