മസ്കത്ത്: കോമെക്സ് വിവരസാേങ്കതികവിദ്യാ പ്രദർശനത്തിൽ പെങ്കടുത്ത ഇന്ത്യൻ, ഒമാനി കമ്പനികളുടെ പ്രതിനിധികളെ പെങ്കടുപ്പിച്ച് മസ്കത്ത് ഇന്ത്യൻ എംബസിയിൽ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. വിവര, സാേങ്കതികത മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ, ഒമാനി കമ്പനികൾ തമ്മിൽ സംവദിക്കുന്നതിനും സഹകരണത്തിെൻറ സാധ്യതകൾ തേടുന്നതിനുമാണ് മീറ്റ് സംഘടിപ്പിച്ചത്. 30 ഒമാനി കമ്പനികളുടെയും കോമെക്സ് പ്രദർശനത്തിൽ പെങ്കടുത്ത പത്ത് ഇന്ത്യൻ കമ്പനികളുടെയും പ്രതിനിധികൾ മീറ്റിൽ പെങ്കടുത്തു. ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാൻ റെദാ അൽ സാലെഹ് പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. പരസ്പരമുള്ള നിക്ഷേപവും ഉഭയകക്ഷി വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ഇന്ത്യൻ എംബസി നടത്തിവരുന്ന പരിപാടികളുടെ ഭാഗമായാണ് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചതെന്ന് അംബാസഡർ ഇന്ദ്രമണി പാണ്ഡെ പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.