സസ്നേഹം കോഴിക്കോട് 3.0 നവംബർ 20ന്

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഡെൽറ്റ ഫാർമസിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കുടുംബസംഗമവും ഫുട്ബാൾ ടൂർണമെന്റും നവംബർ 20ന് മബേല അസ്സാദി ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കും. ‘സസ്നേഹം കോഴിക്കോട് 3.0’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹ്‌ലിയ, ഗായകൻ നവാസ് പാലേരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ഒമാനിലെ 16ലേറെ ടീമുകൾ പങ്കെടുക്കുന്ന ഫുട്ബാൾ ടൂർണമെന്റും ഇതോടനുബന്ധിച്ച് അസ്സാദി ഫുട്ബാൾ സ്റ്റേഡിയത്തിൽ അരങ്ങേറും. വിജയികൾക്ക് ഡെൽറ്റ ഫാർമസി സ്പോൺസർ ചെയ്യുന്ന ട്രോഫിയും സമ്മാനത്തുകയും ലഭിക്കും.‘സസ്നേഹം കോഴിക്കോട് 3.0’യുടെ പോസ്റ്റർ പ്രകാശനം കെ.എം.സി.സി നേതാക്കൾക്കൊപ്പം ഡെൽറ്റ ഫാർമസി ഡയറക്ടർമാരായ മുഹമ്മദ് മുൻസിർ എൻ.കെ, ജംഷീദ് എം.കെ എന്നിവർ ചേർന്ന് നിർവഹിച്ചു. മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജില്ല ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് പൊയ്ക്കര അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ പറമ്പത്ത് സ്വാഗതം പറഞ്ഞു.നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈൻ വയനാട്, സെക്രട്ടറി മുഹമ്മദ് വാണിമേൽ, ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് മുക്കം എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഏരിയ, മണ്ഡലം കമ്മിറ്റി നേതാക്കൾ ചടങിൽ പങ്കെടുത്തു. ജില്ലാ നേതാക്കളായ റംഷാദ് താമരശ്ശേരി, ശാഫി ബേപ്പൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Sasneham Kozhikode 3.0 on November 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.