Posted On
date_range Updated On
date_range വിവിധ ഇടങ്ങളിൽ കോണ്‍സുലാര്‍ ക്യാമ്പും ഓപൺ ഹൗസുമായി മസ്കത്ത് ഇന്ത്യന്‍ എംബസി
മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ്-ഓപൺ ഹൗസ് ഒമാനിലെ വിവിധ പ്രദേശങ്ങളിലായി വരും ദിവസങ്ങളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
മസ്‌കത്ത്-ആഗസ്റ്റ് 22, ബുറൈമി-24, ഖസബ് - 26, സുഹാർ-28, സഹം -29, റുസ്താഖ്-31 എന്നിങ്ങനെയാണ് തീയതികൾ നിശ്ചയിച്ചിരിക്കുന്നത്.
കമ്മ്യൂണിറ്റി വെല്‍ഫെയര്‍, പാസ്‌പോര്‍ട്ട്, വിസ, . കോണ്‍സുലര്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ക്യാമ്പില്‍ ലഭ്യമാകും. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ക്യാമ്പില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ക്യാമ്പില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കാം. അന്വേഷണങ്ങള്‍ക്ക് എംബസി ഹെല്‍പ്പ് ലൈന്‍ നമ്പറായ 98282270ല്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.