Posted On
date_range Updated On
date_range സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് 17ന്
സലാല: സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ക്യാമ്പ് ജൂലൈ 17 ന് നടക്കും. സലാലയിലെ എസ്.ജി.ഐ.വി.എസ് ഗ്ലോബല്‍ ബ്രാഞ്ചില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് മൂന്നുവരെ വരെ നടക്കുന്ന ക്യാമ്പിൽ പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കോണ്‍സുലാര്‍ സേവനങ്ങൾ എന്നിവ സംബന്ധിച്ച അന്വേഷണങ്ങൾക്ക് മറുപടി നല്‍കും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിക്കാം.
സലാലയിലെയും സമീപ പ്രദേശങ്ങളിലെയും ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലാതെ ക്യാമ്പില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസിയുടെ ഹെല്‍പ്‌ലൈന്‍ നമ്പറായ 98282270 -ല്‍ വിളിക്കുകയോ വാട്‌സ്ആപ്പ് വഴി സന്ദേശം കൈമാറുകയോ ചെയ്യാമെന്ന് എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.