ഇന്ത്യൻ അംബാസഡർ ജി.വി ശ്രിനിവാസ്
സലാല: ദോഫാർ ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബിസിനസ് മീറ്റ് വ്യാഴാഴ്ച നടക്കും. രാവിലെ 11ന് കെ.എഫ്.സിക്ക് സമീപമുള്ള ഓക്കി ബിൽഡിങിന്റെ ഒന്നാം നിലയിലെ ദോഫാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി ശ്രിനിവാസ് മുഖ്യാതിഥിയാകും.
ദോഫർ ചേമ്പർ ഓഫ് കൊമേഴ്സ് ചെയർമാൻ ശൈഖ് നായിഫ് അഹമ്മദ് ഫാളിൽ , ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ എന്നിവരും സംബന്ധിക്കും. ഇന്ത്യ ഒമാൻ ബിസിനസ്സ് സാധ്യതകൾ തുറക്കുന്നതായിരിക്കും പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. പ്രത്യേക ക്ഷണിതാക്കളാണ് പരിപാടിയിൽ സംബന്ധിക്കുക.
സലാല: അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് മാത്രമായുള്ള കോൺസുലാർ ക്യാമ്പ് വെള്ളി വൈകിട്ട് നാല് മുതൽ 5.30 വരെ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.