മസ്കത്ത്: ലൂണാർ സിനിമാസ് ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യൻ സിനിമാവാരം സംഘടി പ്പിക്കുന്നു. ഇൗ മാസം 18 മുതൽ 25 വരെയാണ് സിനിമാപ്രദർശനം. ഇന്ത്യൻ സിനിമകൾക്ക് ഒമാനിൽ പ്രചാരണം നൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേക പ്രദർശനത്തിൽ വരാനിരിക്കുന്ന ബോളിവുഡ് റിലീസുകളായ കലങ്കും താഷ്കൻറ് ഫയൽസും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു ഭാഷകളിലെ ചിത്രങ്ങളും പ്രദർശനത്തിലുണ്ടാകും. ഖുറം അൽ അറൈമി കോംപ്ലക്സ്, ബർക്ക മാർസ് ഷോപ്പിങ് സെൻറർ, അൽ ഹെയിൽ അൽ മുസ്ൻ മാൾ എന്നിവിടങ്ങളിലുള്ള ലൂണാർ സിനിമ ഒൗട്ട്ലെറ്റുകളിലാണ് പ്രദർശനം. രണ്ടു റിയാലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ നറുക്കിെട്ടടുത്ത് സമ്മാനങ്ങളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.