Posted On
date_range Updated On
date_range വാഹനത്തിൽ മദ്യക്കടത്ത്; ബർക്കയിൽ ഇന്ത്യക്കാരൻ പിടിയിൽ
മസ്കത്ത്: സ്വകാര്യവാഹനത്തിൽ മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബർക്കയിലാണ് സംഭവം. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയത്. തന്റെ സ്വകാര്യ വാഹനത്തിൽ മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിയമനടപടികൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.