മസ്കത്ത്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ പ്രശാന്ത് പിസെ തന്റെ ഔദ്യോഗിക അധികാരപത്രത്തിന്റെ പകർപ്പ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്ക് കൈമാറി. വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. പുതിയ അംബാസഡറെ സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രി, അദ്ദേഹത്തിന്റെ നയതന്ത്ര ദൗത്യത്തിന് എല്ലാവിധ വിജയാശംസകളും നേർന്നു.
ഒമാനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹകരണവും വരും നാളുകളിൽ വിവിധ മേഖലകളിൽ കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജി.സി.സി-പ്രാദേശിക സഹകരണ വകുപ്പ് മേധാവി അംബാസഡർ ശൈഖ് അഹമ്മദ് ബിൻ ഹാഷിൽ അൽ മസ്കരി, പ്രോട്ടോക്കോൾ വിഭാഗം മേധാവി അംബാസഡർ നജീബ് ബിൻ യഹ്‍യ അൽ ബലൂഷി എന്നിവരും ഇരുരാജ്യങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ അധികാരപത്ര കൈമാറ്റത്തോടെ പ്രശാന്ത് പിസെ ഒമാനിലെ തന്റെ ഔദ്യോഗിക നയതന്ത്ര ചുമതലകൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.