മസ്‌കത്ത്: സമൈലിലെ അൽ മഹ പെട്രോളിയം ഫ്യുവൽ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ഇന്ധന വിതരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ധനം നിറക്കാനെത്തിയ വാഹനത്തിന് തീപിടിച്ചതിനെ തുടർന്നാണ് ഇന്ധന വിതരണം താൽക്കാലികമായി നിർത്തിവെച്ചത്.
അപകടത്തിൽ ആർക്കും പരിക്കേൽക്കില്ല. അപകടത്തിന് പിന്നാലെ ഇന്ധന സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാശനഷ്ടങ്ങളും വിലയിരുത്തിവരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും ഉറപ്പുവരുത്തിയ ശേഷമായിരിക്കും പമ്പ് വീണ്ടും തുറക്കുക. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്ന് അൽ മഹ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.