ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസിന് ഐ.എസ്.സി ഒമാൻനൽകിയ യാത്രയയപ്പിൽനിന്ന്

ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസിന് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് യാത്രയയപ്പ് നൽകി

മസ്കത്ത്: ഒമാനിലെ സേവനകാലം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസിന് ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ് (ഐ.എസ്.സി) ഒമാൻ വികാരനിർഭരമായ യാത്രയയപ്പ് നൽകി. ഇന്ത്യ-ഒമാൻ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനുമായി അദ്ദേഹം നൽകിയ മികച്ച സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. വിവിധ ഭാഷാ വിഭാഗങ്ങളിലെ പ്രതിനിധികളും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

അംബാസഡറുടെ നേതൃപാടവത്തെയും അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങളെയും ഐ.എസ്‌.സി ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ സ്വാഗത ഭാഷണത്തിൽ അനുസ്മരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശന ഏകോപനം, ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഒപ്പുവെക്കൽ എന്നിവ അദ്ദേഹത്തിന്റെ കാലയളവിലെ പ്രധാന നാഴികക്കല്ലുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം കാണിച്ച എളിമയും കരുതലും പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.എസ്‌.സി അമിറാത്ത് പ്രൊജക്റ്റിന്റെ ഡിസൈനും മാർക്കറ്റിംഗ് റോഡ്മാപ്പും അവതരിപ്പിച്ചു. ശംഷാദ്, ജയകുമാർ എന്നിവരുടെ സാംസ്കാരിക പ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. സന്ദീപ് മൽഹോത്ര സംസാരിച്ചു. ഒമാനിലെ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഓർമകൾ പങ്കുവെച്ച അംബാസഡർ ജി.വി. ശ്രീനിവാസ്, ‘ചലോ ചലാം ഹം’ എന്ന ഗാനം ആലപിച്ചത് സദസ്സിന് വികാരനിർഭരമായ അനുഭവമായി. ചടങ്ങിൽ അംബാസഡർക്ക് ഉപഹാരങ്ങൾ കൈമാറി.

Tags:    
News Summary - Indian Ambassador G.V. Srinivas was given a farewell by the Indian Social Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.