മസ്കത്ത്: ഇന്ത്യയും പാകിസ്താനും വെടിനിർത്താൻ തീരുമാനിച്ചതിനെ ഒമാൻ സ്വാഗതം ചെയ്തു. സംഘർഷങ്ങൾ കുറക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിലും ഈ നടപടി സഹായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനും, ഇരുജനതയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും, സമാധാനത്തിനും സുസ്ഥിര വികസനത്തിനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനും, ഇരുവിഭാഗങ്ങളും തമ്മിലുള്ള ക്രിയാത്മകമായ സംഭാഷണത്തിനും ഈ കരാർ തുടക്കം കുറിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.