മസ്കത്ത്: ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 11.2 ശതമാനം കുറഞ്ഞു. വർഷത്തിെൻറ ആദ്യപകുതിയിലെ കണക്കനുസരിച്ചാണിത്. മാർച്ചിൽ 5.96 ലക്ഷമാണ് ഇന്ത്യക്കാരുടെ എണ്ണം. ജൂൺ അവസാനം ഇത് 5.67 ലക്ഷമായാണ് കുറഞ്ഞത്. ഇന്ത്യക്കാരിൽ കൂടുതലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഒഴിപ്പിക്കൽ വിമാനങ്ങളിലാണ് നാട്ടിലേക്ക് മടങ്ങിയത്.
ബംഗ്ലാദേശികളാണ് ഒമാനിലെ പ്രവാസികളിൽ കൂടുതൽ പേരും. 5.90 ലക്ഷം ബംഗ്ലാദേശികളാണ് രാജ്യത്തുള്ളത്. ആറുമാസ കാലയളവിൽ 8.9 ശതമാനത്തിെൻറ കുറവാണ് ബംഗ്ലാദേശികളുടെ എണ്ണത്തിലുണ്ടായത്. പാകിസ്താനികളുടെ എണ്ണം 1.92 ലക്ഷമായും കുറഞ്ഞിട്ടുണ്ട്. കണക്കുകൾ പ്രകാരം കോവിഡിെൻറ പശ്ചാത്തലത്തിൽ ഏതാണ്ട് 80,000ത്തിലധികം പ്രവാസികളാണ് കഴിഞ്ഞ നാലുമാസ കാലയളവിൽ രാജ്യം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.