സൂർ: ഇൻകാസ് സൂർ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമവും അവാർഡ് വിതരണവും വെള്ളിയാഴ്ച നടക്കും. വൈകീട്ട് ആറിന് സൂർ ക്ലബിൽ നടക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനവും നടക്കും. മികച്ച ജീവകാരുണ്യപ്രവർത്തകനുള്ള ഇൻകാസ് സൂർ പുരസ്കാരം പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മുഹമ്മദ് അമീൻ സേട്ടിന് സമർപ്പിക്കും.
പ്രസിഡന്റ് ഉസ്മാൻ അന്തിക്കാട് അധ്യക്ഷത വഹിക്കും. അഡ്വ. ബി.ആർ.എം. ഷഫീർ സഹൃദസംഗമം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഇൻകാസ് ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത്, എൻ.ഒ. ഉമ്മൻ, റെജി കെ. തോമസ്, സജിദൗസേഫ്, മണികണ്ഠൻ കോതോട്ട്, റെയിസ് അഹമ്മദ്, ജെ. രത്നകുമാർ, സി.എം. നജീബ്, സലിം മുതുമേൽ, അനിൽ ഉഴമലയ്ക്കൽ, വേണു കാരേറ്റ്, മുൻ അവാർഡ് ജേതാക്കളായ ഹസ്ബുല്ല മദാരി, അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. ശ്രീധർ പയ്യന്നൂർ സ്വാഗതവും ബൈജു കുന്നത്ത് നന്ദിയും പറയും. സൂറിലെ കലാകാരന്മാർ അണിനിരക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.