'ഇമ' ഇബ്രി നടത്തിയ പായസ മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range 'ഇമ' ഇബ്രി പായസ മത്സരം നടത്തി
ഇബ്രി: ഇബ്രിയിലെ മലയാളി കൂട്ടായ്മയായ ‘ഇമ’ ഓണാഘോഷങ്ങളുടെ ഭാഗമായി എല്ലാ അംഗങ്ങളേയും ഉൾപ്പെടുത്തി പായസ മത്സരം നടത്തി. ഡോ: ഉഷാറാണിയുടെ വസതിയിൽ വെച്ച പരിപാടിയിൽ നിരവധി മത്സരാർഥികൾ പങ്കെടുത്തു.
തയാറാക്കിയ വിവിധയിന പായസങ്ങൾ വർണാഭമായി അലങ്കരിച്ചാണ് പ്രദർശിപ്പിച്ചത്. ഒന്നാം സ്ഥാനം വൽസമ്മ തോമസും അജിത സുബ്രമണ്യം രണ്ടും സുനീറ നൗഫൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരം രക്ഷാധികാരി ഡോ. ഉഷാറാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമാൽ ഹസൻ സംസാരിച്ചു. ഇബ്രി മലയാളി അസോസിയേഷൻ വനിതാ വിങ് കൺവീനർ ഡോ. ഷൈഫ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.