മസ്കത്ത്: മദ്റസത്തുല്‍ ഹുദ ഗുബ്രയുടെയും ഐ.സി.എഫ് ബൗഷര്‍, അസൈബ ഡിവിഷനുകളുടെയും ആഭിമുഖ്യത്തില്‍ ‘ഇലല് ഹബീബ്’ മീലാദ് കാമ്പയിന് സംഘടിപ്പിക്കുന്നു. കാമ്പയിന്റെ ഭാഗമായി നടക്കുന്ന മീലാദ് കോണ്‍ഫറന്‍സ് ആഗസ്റ്റ് 29ന് വൈകീട്ട് മൂന്നു മുതല്‍ ബൗഷറിലെ ഒമാന്‍ ഹാളില്‍ അരങ്ങേറും.
മദ്ഹ് പ്രഭാഷണം, ആര്‍ട്സ് ഫെസ്റ്റ്, ദഫ് പ്രോഗ്രാം, സ്കൗട്ട്, മദ്ഹ് ഈവ്, നഷീദ, ഖവാലി, ഖുര്‍ആന്‍ സമ്മിറ്റ്, കള്‍ചറല്‍ പ്രോഗ്രാം, കോണ്‍ക്ലേവ്, അവാര്‍ഡ് ദാനം തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടക്കും. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. മദ്റസ സ്വദര്‍ മുഅല്ലിം ഉസ്മാന് സഖാഫി അധ്യക്ഷത വഹിക്കും. നൗഫല്‍ സഖാഫി കളസ മദ്ഹുര്‍റസൂല്‍ പ്രഭാഷണത്തിന് നേതൃത്വം നല്‍കും. മത, സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുക്കും.
യൂത്ത് ഫെസ്റ്റ്, മൗലിദ് സദസ്സുകള്‍, പ്രഭാഷണങ്ങള്‍, ഹാദിയ ഫെസ്റ്റ്, സാംസ്കാരിക സംഗമങ്ങള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ കാമ്പയിനിന്റെ ഭാഗമായി നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.