ഖദറ: കെ.എം.സി.സി ഖദറ യൂനിറ്റ് ദിനേന സംഘടിപ്പിക്കുന്ന ഇഫ്താർ പ്രവാസികൾക്ക് ആശ്വാസമാകുന്നു. ഖദറ നാസർ മസ്ജിദ് അങ്കണത്തിലാണ് അറുനൂറോളം പേർ പങ്കെടുക്കുന്ന നോമ്പുതുറ നടന്നുകൊണ്ടിരിക്കുന്നത്. ഏഴു വർഷം മുമ്പ് ആരംഭിച്ച ഇഫ്താർ, കോവിഡ് മൂലം മുടങ്ങിയിരുന്നെങ്കിലും വീണ്ടും സജീവമാക്കുകയായിരുന്നുവെന്ന് സംഘാടകരായ കെ.എം. സി.സി ഖദറ ഭാരവാഹികൾ പറഞ്ഞു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സ്ഥിരം ഇഫ്താറുകൾ കുറഞ്ഞത് പല പ്രദേശത്തും പ്രവാസികളായ ബാച്ചിലേഴ്സിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചെറിയ വേതനക്കാരായ തൊഴിലാളികൾക്കാണ് ഇത്തരം ഇഫ്താറുകൾ ഏറെ പ്രയോജനപ്പെടുന്നത്. ഭാരവാഹികളായ അഷ്റഫ് അലി, ഷാനവാസ് മൂവാറ്റുപുഴ, അൻസൽ പുത്തുകാടൻ, നിസാർ ഫാറൂഖ്, സൽമാൻ, എൻ.കെ. മുസ്തഫ, മറ്റ് അംഗങ്ങളുമാണ് വേണ്ട ഒരുക്കങ്ങൾ ദിവസവും ചെയ്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.