ഇഫ്താർ സംഗമം നടത്തി

സുഹാർ: ഒമാനിലെ പ്രമുഖ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മൊത്ത വിതരണക്കാരായ സുഹുൽ അൽ ഫയ്‌ഹ സുഹാറിൽ ഇഫ്താർ സംഗമം നടത്തി. സുഹാർ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റിൽ നടത്തിയ ഇഫ്താർ വിരുന്നിൽ ആയിരത്തോളം പേർ പങ്കെടുത്തു.

ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രാർത്ഥനയുടെയും റമദാൻ നാളിൽ വിപുലമായ ഇഫ്താർ സംഗമം നടത്തിയത് പൊതു സമൂഹത്തിനു വലിയ അനുഗ്രഹമായി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഇരിപ്പിടം ഒരുക്കിയിരുന്നു . ജീവനക്കാരുടെ കരുതലോടെയുള്ള ഒരുക്കങ്ങൾ ഇഫ്താർ സംഗമത്തിന് മാറ്റുകൂട്ടി. ചിട്ടയോടെയുള്ള ഇഫ്താർ സംഗമം ഒരുക്കിയതിനു സുഹുൽ ഫയാ മാനേജ് മെന്റ് എല്ലാ സ്റ്റാഫിനോടും നന്ദി അറിയിച്ചു.

Tags:    
News Summary - Iftar meet by suhool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.