ഒമാൻ ഇസ്ലാഹി സെന്റർ ടേബ്ൾ ടോക്കിൽനിന്ന്
മസ്കത്ത്: വ്രതവിശുദ്ധിക്കായി പുണ്യമൊരുക്കാം എന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി ഒമാൻ ഇസ്ലാഹി സെന്റർ ടേബ്ൾ ടോക്കും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു.
പാർലമെന്ററി ജനാധിപത്യത്തിനുനേരെ മോദി സർക്കാർ നടത്തുന്ന കടന്നാക്രമണം എല്ലാ അതിരും ലംഘിച്ചിരിക്കുന്നെന്നും ഏകാധിപത്യ വാഴ്ചയുടെ ലക്ഷണങ്ങളാണ് രാജ്യത്ത് പ്രകടമാകുന്നതെന്നും യോഗം വിലയിരുത്തി. പ്രതിപക്ഷമുക്ത ഭാരതം സ്വപ്നം കാണുന്നവർക്കു മുന്നിൽ ജനാധിപത്യത്തിന്റെ ശക്തി കാണിച്ചുകൊടുക്കാൻ ഒരുമിച്ച് മുന്നേറാൻ തങ്ങൾ തയാറാണെന്ന് വിവിധ സംഘടന പ്രതിനിധികൾ പറഞ്ഞു.
ജരീർ പാലത്ത് വിഷയം അവതരിപ്പിച്ചു. ഷമീർ പാറയിൽ (കെ.എം.സി.സി), സജി ചങ്ങനാശ്ശേരി (ഒ.ഐ.സി.സി), പി.വൈ. മനു (കേരള വിങ്), ഷക്കീൽ ഹസൻ (ഗൾഫ് മാധ്യമം-മീഡിയവൺ റെസിഡന്റ് മാനേജർ), അബ്ദുറസാഖ് തിരൂർ (ഐ.ഐ.സി), സൈദ് മുഹമ്മദ് (സിജി) എന്നിവർ പങ്കെടുത്തു. ത്വാഹ ശരീഫ് സമാപനം നിർവഹിച്ചു.
ഇഫ്താറിന് ജുവൈദ് പുളിക്കൽ, ഫൈനാൻ, റഷാദ് ഒളവണ്ണ, ശരീഫ് വാഴക്കാട്, നൗഷാദ് പനക്കൽ, നൗഷാദ് ചങ്ങരംകുളം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.