മത്ര സൂഖിൽ കെ.എം.സി.സി മത്ര സംഘടിപ്പിച്ച സമൂഹ നോമ്പ്തുറ
മത്ര: സൂഖിൽ കെ.എം.സി.സി മത്ര സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടായിരത്തിലേറെ ആളുകൾ പങ്കെടുത്ത നോമ്പ് തുറയിൽ സ്വദേശികളും വിവിധ ദേശക്കാരായ പ്രവാസികളും കൂടാതെ മത്ര സൂഖിൽ വന്ന വിദേശ ടൂറിസ്റ്റുകളും ഭാഗമായി. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ അനുമതിയോട് കൂടിയാണ് സൂഖിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. പ്രധാന സൂഖിന്റെ നടപ്പാതകളിൽ ഇരുവശത്തും ആളുകൾ നിരന്നിരുന്നപ്പോൾ സൂഖ് സാക്ഷ്യം വഹിച്ചത് ഒരു വേറിട്ട ഒത്തുകൂടലിനായിരുന്നു. സ്ത്രീകൾക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. സാദിഖ് ആടൂർ, ഷുഹൈബ് എടക്കാട്, റാഷിദ് പൊന്നാനി, നാസർ തൃശൂർ, റിയാസ് കൊടുവള്ളി, നസൂർ ചപ്പാരപ്പടവ്, നാസർ പയ്യന്നൂർ, ജസീൽ ആടൂർ, നിയാസ് കാപ്പാട്, കെ.വി. റഫീഖ്, അഫ്ത്താബ് എടക്കാട്, അസീസ് ശിവപുരം തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറോളം വളന്റിയർമാർ ഇഫ്താറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.