ഒ.ഐ.സി.സി ബുറൈമി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സ്റ്റേറ്റ് കൗൺസിൽ അംഗം ശൈഖ ബിൻത് അലി സഈദ് അലി അൽ നഹീമിയക്ക് ഉപഹാരം നൽകുന്നു
ബുറൈമി: ഒ.ഐ.സി.സി ബുറൈമി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ബുറൈമിയിലെ വിവിധ മേഖലയിലെ പ്രവാസികളുടെ ഐക്യ സംഗമമായി മാറി. ബൈനൂന ഹാളിൽ ആയിരത്തോളം പ്രവാസികൾ പങ്കെടുത്ത സംഗമം സ്റ്റേറ്റ് കൗൺസിൽ അംഗം ശൈഖ ബിൻത് അലി സഈദ് അലി അൽ നഹീമിയ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഇസ്മായിൽ പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി മാസ്റ്റർ റമദാൻ സന്ദേശം നൽകി. വിൽസൻ പ്ലാമോട്ടിൽ സ്വാഗതവും ഹുബൈൽ കക്കാട്ടിൽ നന്ദിയും പറഞ്ഞു. റെജി, അഫ്സൽ തയ്ബ, ബാലകൃഷ്ണൻ, കമാൽ, സുകു, റെജി വാകത്താനം. മുഹമ്മദ് , സുബൈർ . അർജുൻ, ചിത്തലേഖശുഭരാജ്, വർഷിനി ശ്രീനിവാസൻ, എൽവിസ്, ഹൈദർ എന്നിവർ നേതൃത്വം നൽകി. അലി നഹീമി, അബ്ദുല്ല ബലൂഷി (സലാം എയർ ) എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.