മസ്കത്ത്: അൽ ഹെയിൽ ഗ്രീൻസ് കമ്യൂണിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രീൻ കോംപ്ലക്സിൽ താമസക്കാരായ വിവിധ രാജ്യങ്ങളിൽനിന്നുള്ള 1400ഓളം ആളുകൾ പങ്കെടുത്തു. സാംസ്കാരിക വിനിമയവും സാമൂഹിക ഐക്യദാർഢ്യവും ലക്ഷ്യമിട്ട് നടത്തിയ സംഗമം നവ്യാനുഭവമാണ് പകർന്നത്.
ദൈവവുമായി നമ്മുടെ ബന്ധം ശക്തിപ്പെടുത്താനും ജീവിതത്തിന്റെ അനുഗ്രഹങ്ങളെ വിലമതിക്കാനുമുള്ള സമയമാണിയെന്ന് റമദാൻ സന്ദേശത്തിൽ ഷെയ്ഖ് സെയ്ഫ് അൽ റുഹൈലി പറഞ്ഞു. സയാൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ഇഫ്താറിനോടനുബന്ധിച്ച് കാർണിവൽ, കുട്ടികൾക്കായി പെയിന്‍റിങ്, ഗെയിംസ്, ഷോപ്പിങ്, മെഡിക്കൽ പരിശോധന എന്നിവയും ഒരുക്കിയിരുന്നു.
ഇഫ്താർ വിരുന്ന് വ്യത്യസ്‌ത സമൂഹങ്ങൾക്കിടയിൽ കൂടുതൽ സഹകരണത്തിനുള്ള ചവിട്ടുപടിയായി മാറുമെന്നാണ് കരുതുന്നതെന്ന് സംഘാടകർ പറഞ്ഞു. ഭാവിയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.