ഐ.സി.എസ് ഖത്തർ നേതാക്കൾക്ക് നൽകിയ സ്വീകരണം
മസ്കത്ത്: ഹൃസ്വ സന്ദർശനാർഥം ഒമാനിലെത്തിയ ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി ഓഫ് ഇന്ത്യ (ഐ.സി.എസ്) ഖത്തർ നേതാക്കളായ കെ.ടി.കെ അമ്മദ് ഹാജി, റഈസ് കേളോത്ത് എന്നിവർക്ക് ഐ.സി.എസ് മാസ്കറ്റ് സ്വീകരണം നൽകി. ഇരു ഘടകങ്ങളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി നേതാക്കൾ സംസാരിച്ചു. എൻ.കെ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.
സാജിദ് കക്കംവള്ളി, കെ.ടി.കെ അമ്മദ് ഹാജി, റഈസ് കക്കം വള്ളി, അബ്ദുല്ല വഹബി വല്ലപ്പുഴ, സുഹൈൽ കാളികാവ്, മുഹമ്മദ് ഷാ കോതമംഗലം, ജാബിർ എളയടം, ശാഫി മമ്പാട് സംസാരിച്ചു. ഇസ്മായിൽ കോമത്ത് അബൂബക്കർ തുടിമുട്ടി, കമറുദ്ദീൻ കുന്നുമ്മൽ, ആസിഫ് എന്നിവർ സംബന്ധിച്ചു. യോഗത്തിന് യൂനുസ് വഹബി വലകെട്ട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.