ഇബ്ര ലെജന്റ്സ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ന്യൂ സ്റ്റാര്‍ ഇബ്ര
മസ്കത്ത്: ഇബ്ര ലെജൻഡ്സ് ട്രോഫി സീസണ് അഞ്ചില്‍ ന്യൂ സ്റ്റാര്‍ ഇബ്ര ചാമ്പ്യന്മാരായി. ഫൈനലില്‍ ഇബ്ര ചാലഞ്ചേഴ്സിനെ 60 റണ്‍സിനു തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂ സ്റ്റാര്‍ ഇഫ്തികാറിന്റെ (32 പന്തില്‍ 64 നോട്ടോട്ട്) ബാറ്റിങ് മികവില്‍ 148 റണ്‍സ് എടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇബ്ര ചാലഞ്ചേഴ്സ് 80 റണ്‍സിനു മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. ന്യൂ സ്റ്റാറിനുവേണ്ടി അയാസ് മൂന്ന് വിക്കറ്റും ഹമ്മാദ് രണ്ട് വിക്കറ്റും നേടി.
ഇബ്ര ചാലഞ്ചേഴ്സിനായി ഹര്‍ഷാദ് 26ഉം രാം ആര്.ഒ.പി 25ഉം റണ്‍സും നേടി. ടൂർണമെന്റിലെ ടോപ് സ്കോറര്‍ ആയും ഫൈനലിലെ താരമായും ഇഫ്തികാറിനെ തെരഞ്ഞെടുത്തു. ടൂര്‍ണമെന്റ് താരമായി രാം ആര്.ഒ.പിയെയും തിരഞ്ഞെടുത്തു. മികച്ച ബൗളര്‍ ആയി ഹമ്മാദ്, മികച്ച കീപ്പര്‍ ആയി എഫ്.സി.സി താരം സെന്തില്‍ കുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഇബ്ര ലെജന്റ്സ് ടീം അംഗങ്ങളായ ബിജു, നഈം, അസ്ലം, ശരത്, ജലാല്‍, ഷംഷാദ് കാര്‍ത്തിക് എന്നിവര്‍ സമ്മാനദാനത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.