ഇബ്ര: ഇബ്ര ഇന്ത്യൻ സ്കൂളിെൻറ പുതിയ കെട്ടിടം വടക്കൻ ശർഖിയ ഗവർണർ ശൈഖ് യഹ്യ ബിൻ ഹ മൂദ് ഹമദ് അൽ മഅ്മരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹമൂദ് ഖൽഫാൻ അൽ ഹാർത്തി വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യൻ അംബാസഡർ മുനു മഹാവ ർ, ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ ഡോ. ബേബി സാം സാമുവൽ, ഇബ്ര ഇന്ത്യൻ സ്കൂളിെൻറ ചുമതലയുള്ള സ്കൂൾ ബോർഡ് ഡയറക്ടർ സിറാജുദ്ദീൻ നെഹ്ലത്ത് എന്നിവരും സംബന്ധിച്ചു.
അംബാസഡർ മുനു മഹാവർ മുഖ്യ പ്രഭാഷണം നടത്തി. വാലിമാർ, സർക്കാർ ഉദ്യോഗസ്ഥർ, അൽ ശർഖിയ സർവകലാശാല ഭരണസമിതി ഡയറക്ടർമാർ, വിവിധ കോളജുകളുടെ ഡീനുമാർ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മുഖ്യാതിഥി അടക്കമുള്ളവരെ വേദിയിൽ ആദരിക്കുകയും ചെയ്തു. ഇബ്ര സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ഡോ. മുനീറുദ്ദീൻ സ്വാഗത പ്രസംഗം നിർവഹിച്ചു.
രക്ഷാകർത്താക്കളും വിദ്യാർഥികളുമടക്കം രണ്ടായിരത്തോളം പേർ ഉദ്ഘാടന ചടങ്ങിെൻറ ഭാഗമായി.
ചടങ്ങുകൾക്കുശേഷം അധ്യാപകരുടെയും വിദ്യാർഥികളുടെയും കലാപരിപാടികളും നടന്നു. സ്കൂളിലെ മുൻ വിദ്യാർഥികൾക്കും മുമ്പ് പഠിച്ചുപോയ കുട്ടികളുടെ രക്ഷാകർത്താക്കൾക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരുന്നു. പ്രിൻസിപ്പൽ റെജി ഉമ്മൻ നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുമ്പായി വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി സ്കൂൾ സന്ദർശിച്ചിരുന്നു. ഇന്ത്യൻ സ്കൂൾ ബോർഡ് വൈസ് ചെയർമാൻ സി.എം നജീബും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.