വേ​ട്ട​യാ​ടി​യ​വ​യെ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ധി​കൃ​ത​ർ

പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ

വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ട​ൽ; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

മ​സ്ക​ത്ത്​: വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്​​ത​താ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​റേ​ബ്യ​ൻ മാ​നു​ക​ൾ, കാ​ട്ടു​പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​യെ​യാ​യി​രു​ന്നു വേ​ട്ട​യാ​ടി​യ​ത്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​ൻ​വ​യ​ൺ​മെ​ന്റ്, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ അ​തോ​റി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു. 

Tags:    
News Summary - Hunting of wild animals;Four people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.