മസ്കത്ത്: മനുഷ്യക്കടത്ത് കുറ്റം ചുമത്തി അൽ ദാഹിറ ഗവർണറേറ്റ് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. വ്യത്യസ്ത രാജ്യക്കാരാണ് പിടിയിലായിരിക്കുന്നത്.
തൊഴിലുടമയിൽനിന്ന് ഒളിച്ചോടാൻ വീട്ടുജോലിക്കാരിയെ പ്രലോഭിപ്പിക്കുകയും തുടർന്ന് ഇവരെ അധാർമിക പ്രവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.