Posted On
date_range Updated On
date_range മനുഷ്യക്കടത്ത്; ആഫ്രിക്കന്‍ പൗരനെ ഇറ്റലിക്ക് കൈമാറി
മസ്കത്ത്: മനുഷ്യക്കടത്ത് കേസില്‍ ഇറ്റാലിയന്‍ പൊലീസ് അന്വേഷിക്കുന്ന ആഫ്രിക്കന്‍ പൗരനെ പിടികൂടി റോയല്‍ ഒമാന്‍ പൊലീസ്. യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങളില്‍ മനുഷ്യക്കടത്തിലും അനധികൃത കുടിയേറ്റക്കാരെ കടത്തുന്നതിലും ഉള്‍പ്പെട്ട പ്രതി ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. ഇയാളെ പിടികിട്ടാപ്പുള്ളിയായി ഇറ്റാലിയന്‍ പൊലീസ് പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര സുരക്ഷാസഹകരണത്തിന്റെ ഭാഗമായി തുടര്‍നടപടികള്‍ക്കായി ഇയാളെ ഇറ്റലിക്ക് കൈമാറിയതായി റോയൽ ഒമാാൻ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.