മസ്കത്ത്: 10 വർഷംകൊണ്ട് രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഒമാനി ജീവനക്കാരുടെ എണ്ണം 36.8 ശതമാനം വർധിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി മേഖലയിലെ മൊത്തം ജീവനക്കാർ പ്രതിവർഷം 6.8 ശതമാനം വർധിക്കുന്നുണ്ട്. ഒമാനി ജീവനക്കാരുടെ പ്രതിവർഷ വർധന 12.2 ശതമാനമാണ്. നാഷനൽ സെൻറർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ ആണ് ഇൗ കണക്കുകൾ പുറത്തുവിട്ടത്. 2015ൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ മൊത്തം 11,054 പേരാണ് ഉണ്ടായിരുന്നതെങ്കിൽ 2016ൽ ഇത് 12,441 ആയി ഉയർന്നു.
3,639 ഒമാനികളും 8,802 വിദേശികളുമാണുള്ളത്. അതേസമയം, ത്രീസ്റ്റാർ ഹോട്ടലുകളിൽ ജോലിചെയ്യുന്ന ഒമാനികളുടെ എണ്ണം 5.6 ശതമാനം കുറഞ്ഞു. െവെദഗ്ധ്യമുള്ള ഒമാനികളെ കണ്ടെത്താൻ ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലുടമകൾ പ്രയാസപ്പെടുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്ന് റിപ്പോർട്ട് അഭിപ്രായപ്പെട്ടു. രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലെ ജോലിക്കാരിൽ 51.2 ശതമാനവും മസ്കത്ത് ഗവർണറേറ്റ് കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. ദോഫാറിൽ 15 ശതമാനവും ജോലിചെയ്യുന്നു. മറ്റെല്ലാ ഗവർണറേറ്റുകളിലും ശരാശരി 3.8 ശതമാനം പേർ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.