അവധി ആരംഭിച്ചു, വ്യാപാരസ്ഥാപനങ്ങളിൽ തിരക്ക്

മസ്കത്ത്: പെരുന്നാൾ അവധി ആരംഭിച്ചതോടെ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് തുടങ്ങി. എന്നാൽ വ്യാപാര സ്ഥാപനങ്ങളിൽ പെരുന്നാൾ ഉൽപന്നങ്ങൾ കാര്യമായി വിറ്റഴിയുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

പെരുന്നാൾ വസ്ത്രങ്ങൾക്കും മറ്റ് പെരുന്നാൾ ഉൽപന്നങ്ങൾക്കും ആവശ്യക്കാർ കുറവാണ്. പെരുന്നാൾ ദിവസം അടക്കം മൂന്ന് ദിവസം ലോക്ഡൗൺ വരുന്നതിനാൽ ഭക്ഷ്യ ഉൽപന്നങ്ങൾ നല്ല രീതിയിലാണ് വിറ്റഴിയുന്നത്. എല്ലാ ഭക്ഷ്യ ഉൽപന്നങ്ങൾക്കും ആവശ്യക്കാർ വർധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറികൾ, പഴ വർഗങ്ങൾ, ഇറച്ചി ഇനങ്ങൾ, മത്സ്യം എന്നിവയും പാൽ ഉൽപന്നങ്ങളുമാണ്​ കൂടുതൽ

വിറ്റഴിയുന്നത്. സമ്പൂർണ ലോക്ഡൗൺ കൂടി പരിഗണിച്ചാണ് പലരും ഉൽപന്നങ്ങൾ വാങ്ങി കൂട്ടുന്നത്. പെരുന്നാൾ ഭക്ഷ്യ ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടുന്നവരും നിരവധിയാണ്. ലോക്ഡൗണിെൻറ ഭാഗമായി വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രവർത്തന സമയം മാറ്റിയിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റ് രാവിലെ ആറ് മുതൽ വൈകീട്ട്​ മൂന്നര വരെ പ്രവർത്തിക്കും.

ബുധനാഴ്ച മുതൽ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചതായി നെസ്​റ്റോ ഹൈപർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു.മുൻ ദിവസങ്ങളേക്കാൾ ഇരട്ടി വ്യാപാരമാണ് ഇപ്പോൾ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാല് ദിവസങ്ങളിലും നല്ല തിരക്ക് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ പെരുന്നാൾ ഉൽപന്നങ്ങൾക്ക് പെരുന്നാൾ വസ്ത്രങ്ങൾക്കും മറ്റും കാര്യമായ തിരക്ക് അനുഭവ​െപ്പടുന്നില്ല.

ഭക്ഷ്യ ഇനങ്ങൾ കൂടുതൽ അളവിൽ ജനങ്ങൾ വാങ്ങുന്നുണ്ട്. ലോക്ഡൗൺ പ്രമാണിച്ച് ഇന്ന്​ മുതൽ രാവിലെ ആറ് മുതൽ വൈകീട്ട്​ നാല് വരെ ആയിരിക്കും ഹൈപ്പർമാർക്കറ്റി‍െൻറ പ്രവർത്തന സമയമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ്​ പ്രവർത്തനം. കൂടുതൽ േപരെ ഹൈപർമാർക്കറ്റിനുള്ളിൽ കയറ്റുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്​ഡൗൺ ആണെങ്കിലും െപരുന്നാൾ ആഘോഷിക്കാതിരിക്കാൻ കഴിയില്ലെന്ന് കുടുംബമായി കഴിയുന്നവർ പറയുന്നു.

ഒമാൻ സർക്കാറിെൻറ എല്ലാ നിബന്ധനകളും പാലിക്കുമെന്നും വീടിെൻറ ചുവരുകൾക്കുള്ളിൽ കുടുംബത്തോടൊപ്പം പെരുന്നാൾ നമസ്​കാരമടക്കം എല്ലാ ചടങ്ങുകളും നടത്തുമെന്നും ഇവർ പറയുന്നു.

കോവിഡിെൻറ നടുവിലുള്ള പെരുന്നാൾ ആയതിനാൽ ആഘോഷ പൊലിമയുണ്ടാകി​ല്ലെന്ന്​ കണ്ണൂർ സ്വദേശി പറഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിട്ടുണ്ട്. പലരും ആശങ്കയിലാണ് കഴിയുന്നത്. അതിനാൽ ഇൗ പെരുന്നാളിന് ഏറെ ദുഃഖമാണ് അനുഭവപ്പെടുന്നത്. കുടുംബത്തിലെ കുട്ടികൾക്ക് മാത്രം വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വാങ്ങി നൽകും.

മസ്ജിദുകളും ഇൗദ്​ഗാഹുകളും പൊതു ചടങ്ങുകളുമില്ലാത്തതിനാൽ മുതിർന്നവരിൽ ഭൂരിഭാഗവും പുതു വസ്ത്രങ്ങൾ വാങ്ങിയിട്ടില്ല.കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതടക്കം നിരവധി കാരണങ്ങളാൽ പുതിയ വസ്ത്രങ്ങളും മറ്റും വാങ്ങിയിട്ടില്ലെന്നും ഇവർ പറയുന്നു.

Tags:    
News Summary - Holidays have begun, and businesses are busy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.