Posted On
date_range Updated On
date_range വാലറ്റി ആപ്ലിക്കേഷനിൽ ഹിന്ദി ഭാഷയും
മസ്കത്ത്: വാലറ്റി ബൈ ഒറിഡോ ആപ്ലിക്കേഷനിൽ ഹിന്ദി ഭാഷയും ഉൾപ്പെടുത്തി. ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസൻ വാലറ്റി ആപ്ലിക്കേഷനിലെ ഹിന്ദി ഭാഷയുടെ ലോഞ്ചിങ് നിർവഹിച്ചു.
വാലറ്റിയുടെ തടസ്സരഹിതമായ യു.പി.ഐ പേമെന്റ് സേവനത്തെ അദ്ദേഹം എടുത്തുപറഞ്ഞു. എംബസി ഉദ്യോഗസ്ഥരിൽ ഒരാൾ തത്സമയം അദ്ദേഹത്തിന്റെ യു.പി.ഐ അക്കൗണ്ടിലേക്ക് വാലറ്റി വഴി പണമയച്ചു. പണം ഇന്ത്യയിലെ അദ്ദേഹത്തിന്റെ യു.പി.ഐ അക്കൗണ്ടിൽ ഉടൻ ക്രെഡിറ്റ് ആയി. ഈ ഒരു ലോഞ്ചിങ് ഇന്ത്യൻ എംബസിയുമായുള്ള ശക്തമായ ബന്ധത്തിന്റെ തുടക്കമാണെന്ന് വാലറ്റിയുടെ ഗ്രോത്ത് മാനേജർ മുഹമ്മദ് ഫവാസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.