ഖത്തറിൽ നടന്ന ഹയർ എജുക്കേഷൻ ക്വാളിറ്റി അഷ്വറൻസിന്റെ ജി.സി.സി ഉദ്യോഗസ്ഥരുടെ യോഗം
മസ്കത്ത്: ഖത്തറിൽ നടന്ന ഹയർ എജുക്കേഷൻ ക്വാളിറ്റി അഷ്വറൻസിന്റെ ജി.സി.സി ഉദ്യോഗസ്ഥരുടെ രണ്ടാം യോഗത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഒമാൻ അതോറിറ്റി ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജുക്കേഷനൽ ക്വാളിറ്റി അഷ്വറൻസ് ആണ് സംബന്ധിച്ചത്.
ദോഹയിൽ നടന്ന യോഗത്തിൽ ഒമാൻ അതോറിറ്റി ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് എജുക്കേഷനൽ ക്വാളിറ്റി അഷ്വറൻസ് സി.ഇ.ഒ ജോഖ അബ്ദുല്ല അൽ ഷുക്കൈലി പങ്കെടുത്തു. ജി.സി.സി രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അക്കാദമിക് അക്രഡിറ്റേഷനും ഉറപ്പാക്കുന്നതിൽ പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.