പ്രതീകാത്മക ചിത്രം
മസ്കത്ത്: തെക്ക്-പടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി തെക്കൻ ശർഖിയ, മസ്കത്ത്, അൽ-വുസ്ത ഗവർണറേറ്റുകളിലെ കടലുകളിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. തെക്ക്-കിഴക്കൻ കാറ്റിന്റെ ഭാഗമായി ബുറൈമി, ദാഹിറ ഗവർണറേറ്റുകളുടെ തുറസ്സായ സ്ഥലങ്ങളിലും മരുഭൂമിയിലും പൊടിയും ഉയർന്നേക്കും.
വടക്കൻ ശർഖിയ, തെക്കൻ ശർഖിയ, അൽ-വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ രാത്രി മുതൽ പുലർച്ചവരെ താഴ്ന്ന മേഘങ്ങൾക്കും മൂടൽ മഞ്ഞും അനുഭവപ്പെട്ടേക്കുമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജിയുടെ കാലവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.