1. സമാഈലിൽ നാശനഷ്ടം നേരിട്ട കടകളിലൊന്ന് 2. റോഡുകളിൽ വെള്ളം കയറിയപ്പോൾ
മസ്കത്ത്: വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ കനത്ത കാറ്റിലും മഴയിലും സമാഇൗലിൽ നാശനഷ്ടം നേരിട്ടു. കെട്ടിടങ്ങളുടെ ബോർഡുകളും മറ്റും കാറ്റിൽ പറന്നുപോയി. ആലിപ്പഴം വർഷിച്ച് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഒരു ബിൽഡിങ്ങിന്റെ ജനലും മറ്റൊരു കെട്ടിടത്തിന്റെ മാർബിളും അടർന്ന് വീണതായി പരിസരവാസികൾ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മുതൽ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് ശേഷമാണ് കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയൊടെ മഴ കോരി ചൊരിയാൻ തുടങ്ങിയത്. ചിലയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറുകയും ചെയ്തു. അതേസമയം, സുൽത്താനേറ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്നലെ നല്ല ചൂടാണ് അനുഭവപ്പെട്ടത്.
പലയിടത്തും 40ഉം അതിന് മുകളിലുമായിരുന്നു താപനില. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏൽകുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.