മസ്കത്ത്: വെള്ളിയാഴ്ച പുലർച്ച വരെ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) കാലാവസ്ഥ മുന്നറിയിപ്പ് നൽകി. അൽ വുസ്ത, ദാഖിലിയ, ദാഹിറ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളെ പ്രതികൂല കാലാവസ്ഥ ബാധിക്കും. അൽ വുസ്തയിലും ശർഖിയയിലും 25 മുതൽ 60 മില്ലിമീറ്റർ വരെയും ദാഖിലിയയിലും ദാഹിറയിലും 20 മുതൽ 40 മില്ലിമീറ്റർ വരെയും മഴ ലഭിച്ചേക്കും. ചില പ്രദേശങ്ങളിൽ വാദികൾ നിറഞ്ഞൊഴുകും.
ദോഫാർ, അൽ ഹജർ പർവതപ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. 10 മുതൽ 25 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കാനും ജാഗ്രതാനിർദേശമുള്ള കാലയളവിൽ കപ്പൽയാത്ര ഒഴിവാക്കാനും സി.എ.എ പൊതുജനങ്ങളോട് നിർദേശിച്ചു. മണിക്കൂറിൽ 28 മുതൽ 83 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുക. കടൽ പ്രക്ഷുബ്ധമാകും. അറബിക്കടലിൽ തിരമാലകൾ മൂന്നുമീറ്റർ വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.