മസ്കത്ത്: ഒമാന്റെ വടക്കൻ ഭാഗങ്ങളിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന താപനില പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില കുറവായിരിക്കും. സുല്‍ത്താനേറ്റിന്റെ കിഴക്കന്‍ തീരങ്ങളിലും പരിസര പ്രദേശങ്ങളിലും ഒക്ടോബറില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറില്‍ ഒമാനിൽ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
അതേസമയം, ഒമാനിൽ ഇപ്പോഴും താപനിലയിൽ പ്രകടമായ മാറ്റം ഒന്നും വന്നിട്ടില്ല. ഭൂരിഭാഗം പ്രദേശങ്ങളിലും 35 ഡിഗ്രിസെൽഷ്യസിന് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. ഉൾപ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നു. എന്നാൽ, തലസ്ഥാന നഗരിയെ ഇപ്പോഴും വേനൽ മഴ കനിഞ്ഞിട്ടില്ല. ചൂട് തുടരുന്ന സാഹചര്യത്തിൽ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.